National Vision News
 

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് രാജ്യം വിട നല്‍കി

National Vision News 04:57 PM National News

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് രാജ്യം വിട നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ നിഗംബോധ്ഘട്ടിലായിരുന്നു സംസ്‌കാരം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിങ്ങനെ നിരവധി പ്രമുഖര്‍ നിഗം ബോധ് ഘട്ടിലെത്തിയിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിയിലും ബിജെപി ആസ്ഥാനത്തുമെത്തിയത്. രാഷ്ട്രീയ, സാസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12.07 നായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെ അന്ത്യം. ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ജയ്റ്റ്ലി

ഒന്നാം മോദി സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികള്‍ നടപ്പാക്കി . മുന്‍പ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും നരേന്ദ്രമോദി മന്ത്രിസഭയിലാണ് ആദ്യമായി അരുണ്‍ ജയ്റ്റ്‌ലി കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുന്നത്. എന്‍ഡിഎ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായും നിയമ മന്ത്രിയായും ചുമതലയേറ്റിരുന്നു. രാജ്യസഭാ നേതാവ് , പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു


Recent Post


Related News


National Vision News