National Vision News
 

കാമുകിയുടെ നഗ്നചിത്രം ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത കാമുകന്‍ അറസ്റ്റിൽ

National Vision News 03:01 PM Local News

കട്ടപ്പന:   വിവാഹിതയായ കാമുകിയുടെ നഗ്നചിത്രം ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത കാമുകന്‍ അറസ്റ്റിൽ. കാഞ്ചിയാര്‍ പേഴുംകണ്ടം കുമ്പളന്താനത്ത് റോബിനാണ് അറസ്റ്റിലായത്. കാമുകിയെ ഭീഷണിപ്പെടുത്താനായാണ് ഇയാൾ മെമ്മറി കാർഡ് അയച്ചു നൽകിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു.

കേറ്ററിങ് ജീവനക്കാരനായ റോബിനും വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. അടുപ്പം മുതലെടുത്ത് യുവതിയുടെ നഗ്നദൃശ്യം ഇയാള്‍ കൈക്കലാക്കി. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താനായി നഗ്നദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡ് ഇയാള്‍ കട്ടപ്പന ഡിവൈഎസ്പിക്കും യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.

സ്വന്തം വിലാസം വെക്കാതെ യുവതിയുമായി അവിഹിത ബന്ധമുള്ള അധ്യാപകന്റെ ഭാര്യ അയക്കുന്ന കത്ത് എന്ന പേരിലാണ് എല്ലാവര്‍ക്കും തപാല്‍ മാര്‍ഗം കത്ത് ലഭിച്ചത്. മെമ്മറി കാർഡ് ലഭിച്ച കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

കത്തിനു പിന്നില്‍ റോബിനാണെന്ന് കണ്ടെത്തിയ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കത്തയച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായി കത്തും മെമ്മറി കാര്‍ഡും ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Recent Post


Related News


National Vision News