National Vision News
 

ലഷ്‌കർ ഭീഷണി: അബ്ദുൽ ഖാദർ റഹീമിനെ റോ ചോദ്യം ചെയ്യുന്നു.

National Vision News 11:39 AM National News

റണാകുളം:തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ ഇന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജൻസികൾ ചോദ്യം ചെയ്യുകയാണ്. അബ്ദുൽ ഖാദറിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ എൻഫോഴ്‌സ്‌മെന്റും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.

അബ്ദുൽ ഖാദറിന് തീവ്രവാദ സംഘവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ തീവ്രവാദ സംഘവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്. എന്നാൽ ദേശീയ അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്യുകയാണ്.

ശ്രീലങ്കയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികൾ എത്തിയെന്നും ഇവർക്ക് അബ്ദുൽ ഖാദർ റഹീം സഹായം ചെയ്തു കൊടുത്തുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മുമ്പ് ബഹറിനിൽ നിന്നും കൊച്ചിയിലെത്തിയ അബ്ദുൽ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് . റണാകുളം സിജെഎം കോടതിയിൽ ഹാജരാകാൻ എത്തിയ അബ്ദുൽ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Recent Post


Related News


National Vision News