National Vision News
 

കായംകുളത്ത് യുവാവിനെ ആക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍

National Vision News 10:27 AM Local News

ആലപ്പുഴ: കായംകുളത്ത് യുവാവിനെ ആക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. ബാറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തലയിലൂടെ കാര്‍ കയറ്റി യുവാവിനെ കൊലപ്പെടുത്തിയത്. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്.

ഹൈവേപാലസ് ബാറിനു പുറത്ത് വെച്ചായിരുന്നു സംഭവം നടന്നത്.
പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും കഞ്ചാവ്, ക്വട്ടേഷന്‍ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), മേനാന്തറയില്‍ സഹില്‍ (21) ആഷിഖ് (24), പുത്തന്‍പുര അജ്മല്‍ (23), പടനിലം നമ്പലശ്ശേരി ഫഹദ് (19), ആന്റോ വില്ലയില്‍ റോബിന്‍ (23), തെക്കതില്‍ ശരത് (19), സുഭാഷ് (29)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


Recent Post


Related News


National Vision News