National Vision News
 

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

National Vision News 10:40 PM National News

കോയമ്പത്തൂര്‍: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഷ്‌കര്‍ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദറുമായി ഫോണില്‍ ബന്ധപ്പെട്ടവരാണ് പൊലീസ് പിടിയിലായത്. കോയമ്പത്തൂര്‍ സ്വദേശികളായ ഇവരെ പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ ഭീകരര്‍ക്ക് യാത്രാ സഹായം നല്‍കിയത് മലയാളിയായ അബ്ദുള്‍ ഖാദറാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹറിനില്‍ നിന്നു രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ കൊച്ചിയിലെത്തിയത്.

എന്നാല്‍ തന്നെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നും കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക് ഭീകരന്‍ ഇല്യാസ് അന്‍വറിനെ തനിക്കറിയില്ലെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

Recent Post


Related News


National Vision News