National Vision News
 

ലഷ്‌കര്‍ ഭീകരര്‍ ; ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

National Vision News 08:38 PM National News

ചെന്നൈ : ലഷ്‌കര്‍ ഭീകരര്‍ ശ്രീലങ്ക വഴി തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞ് കയറിയതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആന്ധ്രാപ്രദേശ്- തമിഴ്‌നാട് അതിര്‍ത്തികളായ നഗരി, ചിറ്റൂര്‍, പലമനെരു, കുപ്പം എന്നീ പ്രദേശങ്ങള്‍ ചിറ്റൂര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകലഹസ്തി-തിരുപ്പതി റോഡില്‍ പോലീസ് വാഹന പരിശോധനയും നടത്തുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടല്‍ ഉടന്‍ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞ് കയറിയത് .തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 10 ദ്രുത കര്‍മ്മസേനയെ ഭീകരര്‍ നുഴഞ്ഞു കയറിയ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 2000 പോലീസുകാരെ നഗരത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

കേരളത്തിലും ശക്തമായ സുരക്ഷയാണ് അറിയിപ്പിനെ തുടര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Recent Post


Related News


National Vision News