National Vision News
 

പറവൂരില്‍ കാണാതായ മനുവിന്റെ മൃതദേഹം കടല്‍ക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

National Vision News 05:22 PM Local News

ആലപ്പുഴ : പറവൂരില്‍ കാണാതായ മനുവിന്റെ മൃതദേഹം കടല്‍ക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഇന്ന് അറസ്റ്റിലായ പ്രതി ജോസഫി (ഓമനക്കുട്ടന്‍) ന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജോസഫ് ഉള്‍പ്പടെ മൂന്ന് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

മനുവിനെ മര്‍ദ്ദിച്ചശേഷം കടലില്‍ കെട്ടിത്താഴ്ത്തി എന്നായിരുന്നു പ്രതികള്‍ ആദ്യം പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും കോസ്റ്റ് ഗാര്‍ഡും കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു. പിന്നീടാണ് മനുവിന്റെ മൃതദേഹം കടല്‍ക്കരയില്‍ കുഴിച്ചിട്ടതായി ജോസഫ് വെളിപ്പെടുത്തിയത്.

ബാറില്‍ നടന്ന അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടിപിടിയ്ക്ക് ശേഷം ആഗസ്റ്റ് 10ാം തിയതി മുതലാണ് മനുവുനെ കാണാതായത്. മനുവിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ മനോഹരന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുവിന്റെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ബാറിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പോലീസിന് സഹായമായത്. സംഭവത്തില്‍ പ്രതിയായ ആന്റണി സേവ്യര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്

Recent Post


Related News


National Vision News