National Vision News
 

രാഹുലിനെയും , യെച്ചൂരിയേയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് സുരക്ഷാ സേന

National Vision News 04:51 PM National News

ശ്രീനഗർ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു . നേതാക്കളുടെ സന്ദർശനം കാശ്മീരിലെ ക്രമസമാധാനത്തെയും ജനങ്ങളുടെ സാധാരണ ജീവിതത്തെയും ബാധിക്കുമെന്നും അതിനാൽ സന്ദർശനം ഒഴിവാക്കണമെന്നും കശ്മീർ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു .

കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികളാണ് സംഘത്തിലുള്ളത്. ജമ്മു കശ്മീരിലേക്കുള്ള യാത്രയ്ക്കിടെയാണ് തടഞ്ഞത്. ജനങ്ങളെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്നും ആക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു .

ഈ മാസം ആദ്യം സീതാറാം യെച്ചൂരിയും , സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയും വന്നപ്പോഴും തടയുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു . വീണ്ടും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് രാഹുലിനൊപ്പം യെച്ചൂരി എത്തിയത് .

Recent Post


Related News


National Vision News