National Vision News
 

ലഷ്കർ ഭീകരർ തമിഴ്നാട്ടിൽ; കേരളത്തിൽ ഒരു സ്ത്രീ കസ്റ്റഡിയിൽ,

National Vision News 01:44 PM National News

കൊച്ചി ; തമിഴ്നാട്ടിലേക്കു 6 ലഷ്കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് സ്ഥിരീകരിച്ചതോടെ കര, വ്യോമ സേനകളുടെ സഹായം തേടി പൊലീസ് .

സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് ലഷ്കർ ഭീകരരുമായി ബന്ധമുണ്ടെന്നാണ് സൂചന .കേന്ദ്ര അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്യുകയാണ് .

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്ന സന്ദേശം സൈന്യത്തിനു കൈമാറിയതായി കോയമ്പത്തൂര്‍ പൊലീസ് അറിയിച്ചു . 2000 പൊലീസുകാരാണ് സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത് .ഉക്കടം, കോട്ടമേഡ്, കുനിയമുത്തൂര്‍, കരമ്പുകൈടെ തുടങ്ങിയ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സായുധസേന പരിശോധന നടത്തി.

ലഷ്കർ ഭീകരർക്കൊപ്പം എത്തിയ മലയാളി തൃശൂർ സ്വദേശിയാണെന്നാണ് റിപ്പോർട്ട് . സംഘം തമിഴ്നാട്ടിലേയ്ക്കെത്തിയത് മൂന്നു ദിവസം മുൻപാണെന്നാണ് തമിഴ് നാട് പൊലീസ് നൽകുന്ന വിവരം .തീരദേശ സംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ചെത്തിയ സംഘത്തെക്കുറിച്ചു തമിഴ്നാട് ഇന്റലിജൻസ് ഐജി സേനയ്ക്കു ജാഗ്രതാ നിർദേശം നൽകിയത് 21 നാണ്. ഇവർക്കു തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചതായും പൊലീസ് പറഞ്ഞു.


Recent Post


Related News


National Vision News