National Vision News
 

വീണ്ടും ശബരിമലയിൽ പ്രവേശിക്കുമെന്ന സൂചനയുമായി ബിന്ദു അമ്മിണി

National Vision News 01:32 PM Local News

കൊച്ചി : വീണ്ടും ശബരിമലയിൽ പ്രവേശിക്കുമെന്ന സൂചനയുമായി ബിന്ദു അമ്മിണി . സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കുമെന്നും , ഇനിയും അത് ആവർത്തിച്ചു കൊണ്ടിരിക്കുമെന്നുമാണ് ബിന്ദു അമ്മിണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് . ഒന്നല്ല ഒരായിരം സ്ത്രീകൾ ശബരിമലയിൽ കയറുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു .

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ മുൻ കൈ എടുക്കില്ലെന്ന സിപിഎം പ്രസ്താവന വന്നതിനു പിന്നാലെയാണ് ബിന്ദു അമ്മിണി വീണ്ടും യുവതികൾ പ്രവേശിക്കുമെന്ന നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത് . സിപിഎമ്മിനെ വെള്ളപൂശുന്ന പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട് . ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും കയറ്റിയില്ലെങ്കിൽ കോടതി അലക്ഷ്യം ആവുമെന്നുള്ളതു കൊണ്ടുമാണ് സർക്കാർ സംരക്ഷണം നൽകിയതെന്നും , സി.പി.എം. ന്റെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നുമാണ് ബിന്ദു അമ്മിണി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

അതേസമയം പത്തനംതിട്ട എസ്പി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പോലും ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്നുള്ളതിനു സൂചനയുണ്ടായിരുന്നു

Recent Post


Related News


National Vision News