National Vision News
 

മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അന്തരിച്ചു . 66 വയസ്സായിരുന്നു

National Vision News 01:00 PM National News

ന്യൂഡൽഹി : മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അന്തരിച്ചു . 66 വയസ്സായിരുന്നു . ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം .

ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുട‍ർന്ന് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പിലടക്കം ജയ്റ്റ്ലി മത്സരിക്കാതിരുന്നത്.

ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പാക്കി .

മുൻപ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും നരേന്ദ്രമോദി മന്ത്രിസഭയിലാണ് ആദ്യമായി അരുൺ ജയ്റ്റ്‌ലി കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുത്. എന്‍ഡിഎ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായും നിയമ മന്ത്രിയായും ചുമതലയേറ്റിരുന്നു .രാജ്യസഭാ നേതാവ് , പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു .

കോര്‍പ്പറേറ്റ് അഫെയര്‍സ് മന്ത്രിയായും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യവസായ മന്ത്രിയായിരിക്കെ ഇന്ത്യക്ക് വന്‍ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . സമ്പദ് രംഗത്തുനിന്ന് കള്ളപ്പണത്തിന്റെ സാന്നിധ്യം വലിയ തോതില്‍ കുറയ്ക്കാൻ സാധിക്കുന്ന നോട്ട് നിരോധനം നടപ്പാക്കാനും , വരുമാന നികുതി 10 ലക്ഷം കോടിക്ക് മുകളിലേക്ക് എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു .

Recent Post


Related News


National Vision News