National Vision News
 

ലഷ്കർ ഇ തൊയിബ ഭീകരവാദ ഭീഷണിയെ തുടര്‍ന്ന്‌തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു.

National Vision News 10:55 AM World News

ന്യൂഡല്‍ഹി:ഭീകരവാദ ഭീഷണിയെ തുടര്‍ന്ന്‌തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ദില്ലിയിലും സുരക്ഷ കര്‍ശനമാക്കി. തന്ത്ര പ്രധാന മേഖലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

ആരാധനാലയങ്ങള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ് നല്‍കി.

ലക്ഷ്‌കര്‍ ഭീകരര്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് എത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ ഉണ്ടായിരുന്നു. തൃശൂര്‍ സ്വദേശിയും ഐഎസ് ബന്ധവുമുള്ള അബ്ദുള്‍ ഖാദറും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്നവരാണുള്ളത്. ഇല്യാസ് അന്‍വര്‍ എന്ന പാക് ഭീകരനും സംഘത്തിലുണ്ട് .

ശ്രീലങ്കയില്‍ നിന്നാണ് സംഘം തമിഴ് നാട്ടില്‍ എത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ആക്രമണ സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗം കണക്കുകൂട്ടുന്നത്.
വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്‌കര്‍ ഭീകരര്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടന്നതായുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് നേരത്തേ ഉണ്ടായിരുന്നു.

സംഘത്തില്‍ നാലു ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയും ഒരു മലയാളിയുമാണ് ഉള്‍പ്പെടുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഘം എത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

Recent Post


Related News


National Vision News