National Vision News
 

ആളുമാറി അറസ്റ്റ് ചെയ്ത യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി

National Vision News 10:44 AM Local News

തിരുവനന്തപുരം: ആളുമാറി അറസ്റ്റ് ചെയ്ത യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. നെടുമങ്ങാട് സിഐക്കെതിരെയാണ് പരാതിയുമായി യുവാവ് രംഗത്തെത്തിയത്. വെമ്പായം സ്വദേശിയായ ശ്രീജിത്താണ് സിഐക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ, ബൈക്ക് മോഷണക്കേസില്‍ സിസിടിവി ദൃശ്യങ്ങളോട് സാദൃശ്യമുള്ള ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വീട്ടില്‍ക്കയറിയാണ് ശ്രീജിത്തിനെ സിഐ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വഴി വാഹനത്തില്‍ വെച്ചും പിന്നീട് സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്നും കുറ്റം സമ്മതിച്ചില്ലെങ്കില്‍ വേറെ കേസുകളില്‍ കുടുക്കുമെന്നും സിഐ ഭീഷണിപ്പെടുത്തിയതായി സജിത് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ സിഐ നിഷേധിച്ചു.

Recent Post


Related News


National Vision News