National Vision News
 

പഞ്ചാബില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു.

National Vision News 09:02 PM National News

ചണ്ഡീഗഢ് : പഞ്ചാബില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. പഠാന്‍ കോട്ട് സ്വദേശികളായ കമല്‍സിംഗ് (33), ബാല്‍ദേവ് സിംഗ് (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചമ്പ ജില്ലയിലുള്ള മണിമഹേഷ് ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങുകയന്നതിനിടെ, ചഹ്ല ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്നത് കമല്‍സിംഗ് ആണെന്ന് ചമ്പ എസ് ഐ മോനിക ഭുട്ടുംഗുരു പറഞ്ഞു. കമല്‍സിംഗ് സംഭവസ്ഥലത്തും, ബാല്‍ദേവ് സിംഗ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

രാജ് കുമാര്‍, കുല്‍ബിര്‍ സിംഗ്, സുര്‍ജിത്തേ പാല്‍, കാളി ദാസ്, രമണ്‍ കുമാര്‍, അമിത് കുമാര്‍, ജോനു കുമാര്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ ചമ്പ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ പഠാന്‍ കോട്ട്, കത്വാ സ്വദേശികളാണെന്നും പോലീസ് പറഞ്ഞു.

Recent Post


Related News


National Vision News