National Vision News
 

ദുരിതാശ്വാസ സാമഗ്രികളുമായി പോവുകയായിരുന്ന ഹെലികോപ്റ്റര്‍ വീണ്ടും തകര്‍ന്നു.

National Vision News 07:10 PM National News

ഉത്തരകാശി: ദുരിതാശ്വാസ സാമഗ്രികളുമായി പോവുകയായിരുന്ന ഹെലികോപ്റ്റര്‍ വീണ്ടും തകര്‍ന്നു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മോറി-അരക്കോട്ട് പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ പൈലറ്റിനും സഹപൈലറ്റിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.

ഉത്തരാഖണ്ഡില്‍ ഇക്കഴിഞ്ഞ 20ാം തീയതിയും സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു. പൈലറ്റ് രാജ്പാല്‍, സഹപൈലറ്റ് കപ്തല്‍ ലാല്, പ്രദേശവാസിയായ രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്.

Recent Post


Related News


National Vision News