National Vision News
 

വാഹന പരിശോധനയ്ക്കിടെ ഉദ്യോ​ഗസ്ഥനെ ആക്രമിച്ച്‌ കടന്നു; കഞ്ചാവും മയക്കു മരുന്നുമായി പെരിന്തൽമണ്ണ സ്വദേശി പിടിയിൽ

National Vision News 09:10 AM Local News


വയനാട്: മുത്തങ്ങ ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞ പ്രതിയെ സുല്‍ത്താന്‍ ബത്തേരി എക്സൈസ് സംഘം പിടികൂടി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ അജ്നാസ് (26)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും അഞ്ച് കിലോ കഞ്ചാവും 390 ​ഗ്രാം എംഡിഎംഎ എന്നിവയും പൊലീസ് പിടികൂടിയിട്ടുണ്ട്.

KL 65 C 6864 നമ്പര്‍ മാരുതി റിറ്റ്സ് കാറിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. മുത്തങ്ങയിലെ ബൈജു ചെക്ക് പോസ്റ്റില്‍വച്ച്‌ വാഹന പരിശോധനയ്ക്കിടെ അജ്നാസിന്റെ കാറിന്റെ ബോണറ്റ് തുറക്കാന്‍ ഉദ്യോ​ഗസ്ഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വാഹന പരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥരെ തള്ളിമാറ്റി അജ്നാസ് വാഹനവുമെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് അതിര്‍ത്തിയായ ചീരാലില്‍ വച്ച്‌ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയുടെ പക്കല്‍ നിന്ന് മൊബൈല്‍ കവറില്‍ ഒളിപ്പിച്ച നിലയില്‍ 390 ​ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്നതിനിടെ പ്രദേശത്തെ പുഴയില്‍ അജ്നാസ് തള്ളിയ അഞ്ച് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തിരുന്നു. റോഡരികില്‍ കാര്‍ നിര്‍ത്തി അജ്നാസ് ബോണറ്റ് തുറന്ന് കുറച്ച്‌ പൊതിക്കെട്ടുകള്‍ പുഴയില്‍ വലിച്ചെറിഞ്ഞതായി കണ്ടെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോ​ഗസ്ഥനെ സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Recent Post


Related News


National Vision News