National Vision News
 

തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരന്‍ കീഴടങ്ങി

National Vision News 08:54 AM National News

റായ്പൂര്‍: തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരന്‍ സുരക്ഷാ സേനയ്ക്കു മുന്നില്‍ കീഴടങ്ങി. മെഹ്തര്‍ കൊറാം എന്ന ഭീകരനാണ് കീഴടങ്ങിയത്. തന്റെ ആയുധവുമായാണ് മെഹ്തര്‍ ബി എസ് എഫിനു മുന്നില്‍ കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കീഴടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് ഗവണ്‍മെന്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആകൃഷ്ടരായി നിരവധി ഭീകരരാണ് ഇത്തരത്തില്‍ കീഴടങ്ങാനെത്തുന്നത്. ഛത്തീസ്ഗഡിലെ കൊണ്ടഗാവോണില്‍ മൂന്ന് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരന്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. 22 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

ഭീകരവാദം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനായി ബോധവത്കരണ ക്യാംപെയ്‌നുകളും പുനരധിവാസ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഭഗ്‌വാന്‍ സഗ്‌വാന്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഇന്ദ്രജിത്ത് സിംഗ് റാണ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ നടക്കുന്നത്.

ജഗ്ദല്‍പൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ കീഴടങ്ങിയ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് 10,000 രൂപയും സര്‍ക്കാര്‍ കൈമാറിയിരുന്നു.

Recent Post


Related News


National Vision News