National Vision News
 

ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് ഇന്ന് ശ്രീകൃഷ്ണ ജയന്തി

National Vision News 08:39 AM Local News

ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് ഇന്ന് ശ്രീകൃഷ്ണ ജയന്തി. വിശ്വമാകെ നിറഞ്ഞു നില്‍ക്കുന്ന ഭക്തിയുടെ ലഹരിയാണ് അമ്പാടി കണ്ണന്‍. കൃഷ്ണ ചൈതന്യത്തെ ലോകം പ്രണമിക്കുന്ന ദിനമാണിന്ന്.

ജീവിതത്തിന്റെ സമസ്ഥ ഭാവങ്ങളിലും ആത്മീയതയുടെ സമാനതകളില്ലാത്ത തലോടലായി എല്ലാവരുടെയും കൂടെയുണ്ട് കണ്ണന്‍. തിന്‍മകള്‍ നിറയുമ്പോള്‍ ഭഗവാന്‍ അവതരിക്കും. തിന്‍മയില്‍ നിന്ന് നന്‍മയുടെ വൃന്ദാവനത്തിലേക്ക് നാടിനെ നയിക്കുകയും ചെയ്യും. ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന അഷ്ടമി രോഹിണി ദിനത്തില്‍ മധുരയില്‍ വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി ശ്രീകൃഷ്ണന്‍ ജനിച്ചുവെന്നാണ് വിശ്വാസം.

അവിചാരിതമായി നമ്മുടെ അരികിലെത്തി പ്രിയപ്പെട്ട ചങ്ങാതിയെപ്പോല്‍ തോളില്‍ ചാരി നില്‍ക്കുന്ന കളി തോഴനാണ് ഭക്തര്‍ക്ക് ശ്രീകൃഷ്ണന്‍. കുചേലനെപ്പോല്‍ ആയിരങ്ങള്‍ ഭഗവാന്റെ ലീലകളറിഞ്ഞിട്ടുണ്ട്.

പോരാട്ടങ്ങളില്‍ തളരുമ്പോള്‍ ആത്മ വിശ്വാസത്തിന്റെ ഗീതയാണ് കൃഷ്ണന്‍. അമ്മമാര്‍ക്ക് വെണ്ണകണ്ണന്‍. അമ്പാടിയിലെ ഗോപികമാര്‍ക്ക് കള്ള കാമുകന്‍. എത്ര കണ്ടാലും മതിയാവാത്ത ദിവ്യ ചൈതന്യം.

പ്രളയകാല ജീവിതങ്ങളെ അതിജീവിക്കാന്‍ കേരളത്തിന് കരുത്താകട്ടെ അമ്പാടികണ്ണന്‍.നന്മയുടെയുടെയും ഐശ്വര്യത്തിന്റെയും നാളുകള്‍ ആയി മാറട്ടെ ഇനിയുള്ള ദിനങ്ങള്‍

Recent Post


Related News


National Vision News