National Vision News
 

40,000 കോടി രൂപ ചിലവിൽ എത്തുന്നത് 6 മുങ്ങിക്കപ്പലുകൾ ;പുതിയ നീക്കങ്ങളുമായി ഇന്ത്യ

National Vision News 09:54 PM World News

ദില്ലി; പ്രതിരോധ മേഖലയിൽ ശക്തമായ നീക്കങ്ങൾക്ക് തുടക്കമിടുകയാണ് ഇന്ത്യ . കടലിലെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവിക സേനയ്ക്കായി വരുന്നത് ആറു മുങ്ങി കപ്പലുകളാണ് . മെയ്ക്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി 40,000 കോടി രൂപയുടെ പദ്ധതിയ്ക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.

അത്യാധുനിക ഡീസൽ -ഇലക്ട്രിക്ക് മുങ്ങികപ്പലുകളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ നിർമിക്കുക. പ്രൊജക്ട് 75 എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതിയിൽ ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ വിദേശ കമ്പനികളുമായി ചേർന്നാണ് മുങ്ങിക്കപ്പലുകൾ നിർമ്മിക്കുക .

21,000 കോടി രൂപ ചിലവിൽ വിദേശ കമ്പനികളുടെ സഹായത്തോടെ നാവികസേനയ്ക്ക് ഹെലികോപ്റ്റർ നിർമ്മിച്ചതുപോലെയാണ് മുങ്ങിക്കപ്പലുകളും നിർമ്മിക്കുക.ടെക്നോളജിയിലെ പ്രാവീണ്യം, കപ്പൽ നിർമാണത്തിലെ പ്രവൃത്തിപരിചയം സാമ്പത്തിക ശേഷി എന്നിവ അനുസരിച്ചാണ് കമ്പനികളെ തെരഞ്ഞെടുക്കുക .

പദ്ധതി വിജയിച്ചാൽ മറ്റു രാജ്യങ്ങൾക്കു കൂടി മെയ്ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ മുങ്ങിക്കപ്പലുകൾ നിർമിച്ച് വിൽക്കാൻ ഇന്ത്യക്ക് കഴിയും . ലോക രാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ നാവികസേനകളിലൊന്നായ ഇന്ത്യൻ നേവിയെ കൂടുതൽ കരുത്തരാക്കുന്നതാണ് പുതിയ തീരുമാനം.

Recent Post

National Vision News