National Vision News
 

രാമേശ്വരത്ത് വള്ളത്തില്‍ നിന്ന് അനധികൃതമായി ശേഖരിച്ച കടല്‍ വെള്ളരി പിടികൂടി

National Vision News 09:26 PM Local News

ചെന്നൈ: രാമേശ്വരത്ത് വള്ളത്തില്‍ നിന്ന് അനധികൃതമായി ശേഖരിച്ച കടല്‍ വെള്ളരി പിടികൂടി. രാമേശ്വരത്തെ പാമ്പന്‍ കടല്‍ തീരത്തു നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 800 കിലോയോളം കടല്‍ വെള്ളരി പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

പാമ്പന്‍ കടല്‍ തീരത്ത് ദിവസേന നടത്തുന്ന പെട്രോളിംഗിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ജയരാജ് പറഞ്ഞു. സംശാസ്പദമായ സാഹചര്യത്തില്‍ കടലില്‍ വള്ളം കണ്ടതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. വള്ളത്തില്‍ നിന്ന് 69 ചാക്കുകളിലായ് 800 കിലോയോളം കടല്‍ വെള്ളരിയാണ് പിടിച്ചെടുത്തതെന്നും ഉദ്യോസസ്ഥർ അറിയിച്ചു. തുടര്‍ന്ന് വള്ളം കസ്റ്റംസ് പിടിച്ചെടുത്തു.

Recent Post

National Vision News