National Vision News
 

കൊച്ചിൻ ഷിപ്പ്‌യാർഡിൽ രാഖി ധരിച്ചതിന് കരാർ തൊഴിലാളിയെ സി.ഐ.ടി.യു ഗുണ്ടകൾ മർദ്ദിച്ചു

National Vision News 08:34 AM Local News

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡിൽ രാഖി ധരിച്ചതിന് കരാർ തൊഴിലാളിയെ സി.ഐ.ടി.യു ഗുണ്ടകൾ മർദ്ദിച്ചു.തൊടുപുഴ മുള്ളാരിങ്ങാട് സ്വദേശി അനൂപിനാണ് മർദ്ദനമേറ്റത്. ഇയാളെ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.ഐ.ടി.യുക്കാരായ സുനിൽ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന ഏഴോളം പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡിലെ കരാർ തൊഴിലാളികൾക്കെതിരെ നിരന്തരം രാഷ്ട്രീയ അതിക്രമങ്ങളുണ്ടാകുന്നെന്ന പരാതി വളരെ നാളായി ഉയരുന്നുണ്ട്. ഇതിൽ നടപടികൾ ഉണ്ടാകാത്തതു കൊണ്ടാണ് സി.ഐ.ടി.യു ഗുണ്ടായിസം തുടരുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

അതിക്രമത്തിനെതിരെ അനൂപ് പൊലീസിൽ പരാതി നൽകി.

Recent Post


Related News


National Vision News