National Vision News
 

ആന്ധ്രാപ്രദേശില്‍ രണ്ടിടങ്ങളിലായി നിരോധിത നോട്ടുകള്‍ പിടികൂടി. .

National Vision News 08:21 AM National News

വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ രണ്ടിടങ്ങളിലായി നിരോധിത നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 17 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പര്‍വാഡ,മുവ്വാലനാണിപലം എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

പര്‍വാഡയില്‍ നിന്നാണ് 13 അംഗ സംഘത്തെ പോലീസ് പിടികൂടിയത്. പ്രദേശത്തെ വ്യാപാരി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടു. 14 അംഗ സംഘം പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിയെ സമീപിച്ചിരുന്നതായും ഇയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സംഘത്തിന്റെ കയ്യില്‍ നിന്ന് ഒരു കോടിയില്‍ പരം രൂപയും മൂന്ന് വോക്കി ടോക്കികളും പോലീസ് പിടിച്ചെടുത്തു. ഇതില്‍ കള്ള നോട്ടുകള്‍ ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

മുവ്വാലനാണിപലത്തും നിരോധിത നോട്ടുകള്‍ കൈവശം വച്ചതിന് രണ്ട് സ്ത്രീകളുള്‍പ്പടെ നാല് പേരെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും പോലീസ് പിടികൂടി. ഇവരില്‍ നിന്നും നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Recent Post


Related News


National Vision News