National Vision News
 

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തു.

National Vision News 10:30 PM National News

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ  അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തു. ജോര്‍ബാഗിലെ വീട്ടിലെത്തിയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്.

ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് സിബിഐ സംഘം ഗേറ്റ് ചാടിക്കടന്നാണ് ചിദംബരത്തിന്റെ വീട്ടിലേക്ക് കടന്നത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പ്രത്യക വാഹനത്തില്‍ വീട്ടിലേയ്ക്ക് എത്തുകയും നേരിട്ട് നിയമനടപടികളിലേയ്ക്ക് കടക്കുകയുമാണ് ചെയ്തത്.


Recent Post


Related News


National Vision News