National Vision News
 

ചന്ദ്രയാന്‍ 2 രണ്ടാമത്തെ ചാന്ദ്രഭ്രമണപഥവും വിജയകരമായി വ്യത്യാസപ്പെടുത്തിയതായി ഐഎസ്ആര്‍ഒ.

National Vision News 10:09 PM National News

ശ്രീഹരിക്കോട്ട; സുപ്രധാന നാഴികക്കല്ല് പിന്നിട്ട ചന്ദ്രയാന്‍ 2 രണ്ടാമത്തെ ചാന്ദ്രഭ്രമണപഥവും വിജയകരമായി വ്യത്യാസപ്പെടുത്തിയതായി ഐഎസ്ആര്‍ഒ. പേടകം രണ്ടാമത്തെ ഭ്രമണപഥത്തില്‍ ബുധനാഴ്ച എത്തിയതായും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ അറിയിച്ചു.

118 കിമി x4,412കിമി ദൈര്‍ഘ്യമുള്ള ഓര്‍ബിറ്റ് 1,228 സെക്കന്‍ഡിലാണ് ചാന്ദ്രയാന്‍ 2 ഭ്രമണം പൂര്‍ത്തിയാക്കിയത്. ഐഎസ്ആര്‍ഒയുടെ കണക്കനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 12: 50 നാണ് ഭ്രമണം ആരംഭിച്ചത്. അടുത്ത ഭ്രമണം ഓഗസ്റ്റ് 28ന് രാവിലെ 5:30 മുതല്‍ രാവിലെ 6:30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന പേടകം നാലു തവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ചെയ്യുന്നത്.മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ 2 ല്‍ ഉള്ളത്. ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന് പേരിട്ടിരിക്കുന്ന റോവര്‍ എന്നിവയാണ് ഇത്. ഓര്‍ബിറ്ററിന്റെ സഹായത്തോടെയാണ് ബഹിരാകാശ വാഹനം ചന്ദ്രനിലെത്തുന്നത്. സോഫ്റ്റ് ലാന്‍ഡിംഗിന് ലാന്‍ഡര്‍ സഹായിക്കും.ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവര്‍. 27 കിലോഗ്രാമാണ് ആറ് ചക്രങ്ങളുള്ള റോവറിന്റെ ഭാരം.

സെപ്റ്റംബര്‍ 2 ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ ഓര്‍ബിറ്റില്‍ നിന്ന് വേര്‍പ്പെടും.തുടര്‍ന്ന് സെപ്റ്റംബര്‍ 7ന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ഇതിനായി ഓര്‍ബിറ്റല്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം.സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഗവേഷണം നടത്തും.

ഐഎസ്ആര്‍ഒ ടെലിമെട്രിയുളള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗരൂവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ് വര്‍ക്കില്‍ നിന്നാണ് പേടകത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

Recent Post


Related News


National Vision News