National Vision News
 

സാമൂഹ്യ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായി.

National Vision News 09:53 PM World News

ന്യൂഡല്‍ഹി: സാമൂഹ്യ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് ട്വിറ്റര്‍ നിശ്ചലമായതായി റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനോ ലോഗ് ഔട്ട് ചെയ്യാനോ, ഹോം പേജിലെ ട്വിറ്റര്‍ ഫീഡുകള്‍ റിഫ്രഷ് ചെയ്യാനോ സാധിച്ചിരുന്നില്ല.

പ്രധാനമായും ഇന്ത്യയിലാണ് പ്രശ്‌നം നേരിടുന്നതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കി. ജപ്പാനിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഡൗണ്‍ ഡിറ്റക്ടര്‍ സൂചിപ്പിച്ചു. ട്വിറ്റര്‍ ആപ്ലിക്കേഷനിലും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.

എന്നാല്‍ പ്രശ്‌നത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Recent Post


Related News


National Vision News