National Vision News
 

ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ ലൈഫ് ഗാര്‍ഡിനെ കാണാതായി.

National Vision News 09:45 PM Local News

തിരുവനന്തപുരം: ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ ലൈഫ് ഗാര്‍ഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോണ്‍ ഗബ്രിയേലിനെയാണ് കാണാതായത്. പെണ്‍കുട്ടി കടലിലേക്ക് ചാടുന്നത് കണ്ട ജോണ്‍സണ്‍ കുട്ടിയെ രക്ഷിക്കാനായി കടലിലേക്കിറങ്ങുകയായിരുന്നു. എന്നാല്‍ കുട്ടിയെ കരയ്‌ക്കെത്തിച്ചതിന് പിന്നാലെ വലിയൊരു തിരയില്‍പെട്ട് ജോണ്‍സനെ കാണാതായി.

തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വന്‍തോതില്‍ തീരം ഇടിഞ്ഞ സാഹചര്യത്തില്‍ അപകട സാധ്യത കണക്കിലെടുത്തായിരുന്നു നിര്‍ദ്ദേശം. മുന്നറിയിപ്പുകളോടും നിയന്ത്രണങ്ങളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടറും നിര്‍ദ്ദേശം നല്‍കിയിരുന്നു.

Recent Post


Related News


National Vision News