National Vision News
 

ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു .

National Vision News 04:16 PM National News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു . പൈലറ്റ് രാജ്പാല്‍, സഹപൈലറ്റ് കപ്തല്‍ ലാല്, പ്രദേശവാസിയായ രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്.

ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ വൈദ്യുതി കേബിളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രളയ ബാധിത പ്രദേശമായ ഉത്തരകാശിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക്് ഭക്ഷണവും, വെള്ളവും വിതരണം ചെയ്യുന്നതിനിടയാണ് അപകടം ഉണ്ടായത്.

മേഘവിസ്‌ഫോടനവും പേമാരിയേയും തുടര്‍ന്ന് ഉത്തരാഖണ്ഡിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതുവരെ മഴക്കെടുതിയില്‍ 35 പേരാണ് മരിച്ചത്. മേഘവിസ്‌ഫോടനം മൂലം വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

Recent Post


Related News


National Vision News