National Vision News
 

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

National Vision News 12:53 PM National News

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടരുതെന്ന് നിര്‍ദ്ദേശം നല്‍കി. ചിദംബരം ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ 8.30ന് സിബിഐ സംഘം വീണ്ടും ചിദംബരത്തിന്റെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ചോദ്യം ചെയ്യാനാണ് സംഘം എത്തിയത്. എന്നാല്‍ ചിദംബരം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സംഘം മടങ്ങി.

ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. അറസ്റ്റ് ഒഴിവാക്കാനായി ചിദംബരത്തിന് പ്രത്യേക പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു.

ഇന്നലെയും ഇന്നുമായി മൂന്നു തവണയാണ് ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയില്‍ എത്തിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതു വരെ നടപടികള്‍ പാടില്ലെന്ന ആവശ്യം ഉന്നയിച്ച് ചിദംബരം സിബിഐയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്ന് സുപ്രീംകോടതിയില്‍ പി. ചിദംബരം ആവശ്യപ്പെടും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പി.ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ശക്തമാക്കിയത്.

Recent Post


Related News


National Vision News