National Vision News
 

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസ്.

National Vision News 10:48 AM Local News

വെള്ളമുണ്ട: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസ്.  മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. സിസ്റ്റര്‍ ലൂസി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ മഠത്തിലെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് സിസ്റ്റര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിലാണ് വൈദികനുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത ഫാദര്‍ നോബിള്‍ പാറയ്ക്കല്‍, മഠത്തിലെ കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പടെയുള്ള ആറു പേര്‍ക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഹാനി വരുത്തിയതിനും ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അവരെ കാണാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഫാദര്‍ നോബിള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ചത്. ഇവര്‍ മഠത്തിലേക്കു കയറുന്ന ദൃശ്യങ്ങളുപയോഗിച്ച് അടുക്കള വാതിലിലൂടെ പുരുഷന്മാരെ മഠത്തില്‍ കയറ്റി എന്നായിരുന്നു പ്രചാരണം.

Recent Post


Related News


National Vision News