National Vision News
 

ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കവേ കോച്ചുകളും എഞ്ചിനും തമ്മിലുള്ള ബന്ധം വേര്‍പെട്ട് ഒടിയത് 10 കിലോമീറ്റർ.

National Vision News 08:27 PM National News

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കവേ കോച്ചുകളും എഞ്ചിനും തമ്മിലുള്ള ബന്ധം വേര്‍പെട്ടു. വിശാഖ എക്‌സ്പ്രസിന്റെ എഞ്ചിനും കോച്ചുകളും തമ്മിലുള്ള ബന്ധമാണ് നര്‍സിപ്പട്ടണത്തിനും തുണി റെയില്‍വേ സ്റ്റേഷനുമിടയില്‍ വെച്ച് വേര്‍പെട്ടത്. ഭുവനേശ്വറില്‍ നിന്ന് വിശാഖപട്ടണത്തിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് സംഭവമുണ്ടായത്.

ബന്ധം വേര്‍പ്പെട്ടെങ്കിലും ട്രെയിനിന്റെ എഞ്ചിന്‍ മാത്രം 10 കിലോ മീറ്ററോളമാണ് ഓടിയത്. ബന്ധം വേര്‍പെട്ടതിന്റെ പിന്നാലെ കോച്ചുകള്‍ ട്രാക്കില്‍ത്തന്നെ നിന്നെങ്കിലും എഞ്ചിന്‍ മാത്രം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

പിന്നീട് റെയില്‍വേ ടെക്‌നീഷ്യന്‍മാര്‍ എത്തിയ ശേഷമാണ് എഞ്ചിനും കോച്ചുകളും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചത്. സംഭവത്തേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ പലതും വൈകിയാണ് ഓടിയത്.

Recent Post


Related News


National Vision News