National Vision News
 

ദുരന്തഭൂമിയായ കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹം കൂടെ കണ്ടെത്തി

National Vision News 01:47 PM Local News

മലപ്പുറം: ദുരന്തഭൂമിയായ കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹം കൂടെ കണ്ടെത്തി. മൃതദേഹം ആരുടേതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു.

കവളപ്പാറയില്‍ തെരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. മണ്ണ്മാന്തിയന്ത്രങ്ങളാണ് തെരച്ചിലിനായി ഉപയോഗിക്കുന്നത്.

നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ ആഴത്തില്‍ മണ്ണെടുത്ത് മാറ്റി തെരച്ചില്‍ നടത്താനാണ് ആലോചിക്കുന്നത്.

ഇനി ആളുകളെ കണ്ടെത്തുക എന്നത് പ്രയാസമാണെങ്കിലും സാധിക്കുന്ന എല്ലാ ശ്രമങ്ങളും നടത്താനാണ് ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇന്നലെ നടത്തിയ തെരച്ചിലില്‍ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം പോലും കണ്ടെത്തിയിരുന്നില്ല.

ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും ഫലം കണ്ടിരുന്നില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.

Recent Post


Related News


National Vision News