National Vision News
 

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും മരണം ഇരുപത്തഞ്ചായി.

National Vision News 11:31 AM National News

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും മരണം ഇരുപത്തഞ്ചായി. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായതിനെ തുടര്‍ന്ന് അഞ്ഞൂറോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്.ഷിംല, കുളു മണാലി, മാണ്ഡി മേഖലകളേയാണ് മഴയും വെള്ളപ്പൊക്കവും കാര്യമായി ബാധിച്ചത്. നിരവധി റോഡുകള്‍ തകരുകയും ചെയ്തതോടെ ഗതാഗതവും തടസപ്പെട്ട നിലയിലാണ്.

അതേസമയം,അതിശക്തമായ മഴയില്‍ ഹിമാചല്‍പ്രദേശില്‍ റോഡ് ഒലിച്ചുപോയതിനെ തുടര്‍ന്ന് സിസുവില്‍ കുടുങ്ങിയ മലയാളികളില്‍ ഒരു സംഘം മണാലിയിലെത്തി.ഹിമാചല്‍പ്രദേശിലെ ലേയില്‍ നിന്ന് തിരിച്ചുവരുന്ന വിനോദ യാത്രാ സംഘമാണ് കഴിഞ്ഞ ദിവസം റോഡ് ഒലിച്ചു പോയതിനെ തുടര്‍ന്ന് കുടുങ്ങിയത്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം അരക്കിലോമീറ്ററോളം റോഡാണ് സുസുവില്‍ ഒലിച്ചുപോയത്. തകര്‍ന്ന റോഡുകള്‍ പുനനിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു ബോര്‍ഡര്‍ റോഡ് ഒര്‍ഗനൈസേഷന്‍. ഭക്ഷണവും വെള്ളവും തീര്‍ന്ന അവസ്ഥയിലായിരുന്ന മലയാളി സംഘത്തെ താല്‍കാലിക റോഡ് നിര്‍മ്മിച്ചാണ് രക്ഷപ്പെടുത്തിയത്.

പശ്ചിമ ബംഗാള്‍,ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവടങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും മേഖലയില്‍ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ സുരക്ഷിത സ്ഥങ്ങളിലേക്ക് മാറ്റാനുള്ള ശ്രമകരമായ ദൗത്യമാണ് ദുരന്ത നിവാരണ സേന നടത്തുന്നത്.

നാളെ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതേസമയം, പേമാരിയില്‍ 574 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Recent Post


Related News


National Vision News