National Vision News
 

ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

National Vision News 08:31 PM Local News

എറണാകുളം: ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പില്‍ ആനക്കാരന്‍ വീട്ടില്‍ സുഭാഷന്‍, ഭാര്യ ഗീത, മകള്‍ നയന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച വിവരം പുറത്തറിയുന്നത്.

ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയാണ് മകള്‍ സയന. മകളെ കാണാനില്ലെന്ന് കാണിച്ച് സുഭാഷന്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് അന്വേഷണത്തില്‍ നയന ഗോവയിലുണ്ടെന്നും ഒരു
യുവാവിനൊപ്പം താമസിക്കുകയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് സുഭാഷന്‍ മകളെ കൂട്ടികൊണ്ടു വരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Recent Post


Related News


National Vision News