National Vision News
 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനയുടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

National Vision News 02:23 PM National News

ഷിംല: 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനയുടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലോഹോള്‍- സ്പിതി ജില്ലയിലെ ധാക്ക പര്‍വ്വതശിഖര മേഖലയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

1968 ഫെബ്രുവരി ഏഴിനാണ് 98 സൈനികരുമായി പോയ എഎന്‍-12 ബിഎല്‍ 534 വിമാനം റോഹ്താങ്കില്‍ കാണാതായത്. ധാക്ക പര്‍വ്വതമേഖലയിലെത്തിയ വിമാനം പ്രതികൂലകാലാവസ്ഥയില്‍ ലക്ഷ്യസ്ഥാനത്തിറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചണ്ഡീഗഡിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് നിഗമനം.

സൈനികരുടെ മൃതശരീരാവശിഷ്ടങ്ങളും വിമാനത്തിന്റെ പ്രധാനഭാഗങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍ജിന്‍, ഇലക്ട്രിക് സര്‍ക്യൂട്ടുകള്‍, പ്രൊപ്പല്ലര്‍, എയര്‍ ബ്രേക്ക് അസംബ്ലി, ഇന്ധനടാങ്ക്, കോക്പിറ്റ് ഡോര്‍ തുടങ്ങിയ വിമാനഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

2003ല്‍ വിമാനത്തിലുണ്ടായിരുന്ന സൈനികന്‍ ബേലി റാമിന്റെ മൃതശരീരം ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ട് അംഗങ്ങള്‍ കണ്ടെത്തിയിരുന്നു. 2007 ഓഗസ്റ്റ് ഒമ്പതിന് കരസേന നടത്തിയ പര്യവേക്ഷണത്തിനിടെ കൂടുതല്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

2018ല്‍ ജൂലായില്‍ ഒരു മൃതശരീരവും വിമാനത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ജൂലായ് 26ന് വെസ്റ്റേണ്‍ കമാന്‍ഡിന്റെ കീഴിലുള്ള ഡോഗ്ര സ്‌കൗട്ട്‌സ് എഎന്‍-12 ബിഎല്‍ 534 വിമാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 13 ദിവസത്തെ തിരച്ചിലിനൊടുവില്‍ 5240 മീറ്റര്‍ ഉയരത്തില്‍ വിമാനത്തിന്റെ ബാക്കി ഭാഗങ്ങളും സൈനികരുടെ വ്യക്തിഗത വസ്തുവകകളും കണ്ടെത്തിയതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

Recent Post

National Vision News