National Vision News
 

പയിമ്പ്രയില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞു ഏഴ് പേര്‍ക്ക് പരിക്കേറ്റു.

National Vision News 01:07 PM Local News

കോഴിക്കോട്: പയിമ്പ്രയില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞു ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാവിലെ 9.30ന് ആയിരുന്നു അപകടം.

അമിതഭാരവുമായി കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന പിക്കപ്പ് വാന്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാനിന്റെ അടിയില്‍ അകപ്പെട്ടു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ്. മറ്റുകുട്ടികള്‍ ഓടി രക്ഷപ്പെടുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Recent Post


Related News


National Vision News