National Vision News
 

മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ കണ്ടെയ്‌നറും ബസും കൂട്ടിയിടിച്ചു 11പേര്‍ മരിച്ചു

National Vision News 11:06 AM Local News

ധുലെ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ കണ്ടെയ്‌നറും ബസും കൂട്ടിയിടിച്ചു 11പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ധുലെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാത്രി 10.30നാണ് അപകടമുണ്ടായത്. റംഗാബാദിലേക്ക് പോകുകയായിരുന്ന ബസും എതിര്‍ദിശയില്‍ നിന്നും വന്ന കണ്ടെയ്‌നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് ഡ്രൈവര്‍മാരും ഉള്‍പ്പെടെ പതിനൊന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല


Recent Post


Related News


National Vision News