National Vision News
 

അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.

National Vision News 05:59 PM National News

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊപ്പലിലുള്ള ദേവരാജ് അര്‍സു ബി സി എം ഹോസ്റ്റലിലാണ് സംഭവം. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെയാണ് അപകടം.

കുമാര്‍, ഗണേഷ്, ബസവ രാജ്, ദേവ രാജ്, മല്ലികാര്‍ജുന്‍ എന്നിവരാണ് മരണപ്പെട്ടത്. കൊടിമരം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷിക്കാനെത്തിയപ്പോള്‍ മറ്റ് മൂന്ന് കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു.

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു.

വാടക കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ട അഞ്ചുപേരും. സംഭവത്തില്‍ വാര്‍ഡനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പി സുനില്‍ കുമാര്‍ അറിയിച്ചു

Recent Post


Related News


National Vision News