National Vision News
 

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു.

National Vision News 11:49 AM National News

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു.സ്‌ഫോടനത്തില്‍ 186 പേര്‍ക്ക് പരിക്കേറ്റിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹചടങ്ങിനിടെയായിരുന്നു ചാവേര്‍ സ്‌ഫോടനം നടന്നത്.

പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റിഹാളിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം രാത്രി 10.40-നായിരുന്നു സ്‌ഫോടനമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഷിയ മുസ്ലീങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ഇവിടെ. വിവാഹമായതിനാല്‍ നിരവധിപേരാണ് ഹാളിനടുത്തുണ്ടായിരുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. അതേസമയം, ഷിയ മുസ്ലിങ്ങള്‍ക്കെതിരെ താലിബാനും, ഐഎസ് തീവ്രവാദികളും ആക്രമണം നടത്തുന്നത് ഇവിടെ പതിവാണ്

പത്ത് ദിവസം മുമ്പാണ് 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം കാബൂളില്‍ നടന്നത്. പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 150 പേര്‍ക്ക് പരുക്കേറ്റിരുന്നു. അന്ന്, ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു.

അതേസമയം, അഫ്ഗാന്‍ വിഷയത്തില്‍ താലിബാന്‍-അമേരിക്കന്‍ പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പരോഗമിക്കുകയാണ്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വൈകാതെ തന്നെ 19 വര്‍ഷം നീണ്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു

Recent Post


Related News


National Vision News