National Vision News
 

ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കർണാടകയിൽ അതീവ സുരക്ഷ

National Vision News 08:57 AM National News

ബംഗളൂരു ; ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കർണാടകയിൽ അതീവ സുരക്ഷ . പ്രധാന നഗരങ്ങളിലെ റയിൽ വേ സ്റ്റേഷനുകളിലും, ബസ് സ്റ്റാന്റുകളിലും , ഓഫിസുകളിലും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനകൾ പുരോഗമിക്കുന്നുണ്ട് .

വെള്ളിയാഴ്ച്ച രാത്രിയാണ് സംസ്ഥാനത്ത് ഭീകരാക്രമണം നടത്തുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിക്കുന്നത് . ബാംഗ്ലൂരുവിനു പുറമേ ഹൂബ്ലി -ധർവാഡ്,കലബുർഗ്ഗി , റൈച്ചൂർ,ചിത്രദുർഗ , മംഗളുരു , ദാവൻ ഗരെ , ഉഡുപ്പി ,മൈസൂർ , തുമകുരു തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലീസ് നിരീക്ഷണം ശക്തം .

പ്രധാനപ്പെട്ട ആരാധാനാലയങ്ങളിലും പരിശോധനകൾ നടക്കുന്നുണ്ട് .

Recent Post

National Vision News