National Vision News
 

വിവാഹചടങ്ങിനിടെ ഹാളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

National Vision News 08:37 AM World News

കാബൂള്‍: വിവാഹചടങ്ങിനിടെ ഹാളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബുളിലാണ് സംഭവം. പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റിഹാളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

പത്തു ദിവസങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ കാബുളില്‍ താലിബാന്‍ നടത്തിയ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന്് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളും ലഭ്യമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റത്ത് റാഹിമി അറിയിച്ചു.

Recent Post


Related News


National Vision News