National Vision News
 

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ച യുവാവിനെതിരെ എൻ ഐ എ യ്ക്ക് പരാതി നൽകി .

National Vision News 09:15 PM Local News

കൊച്ചി : പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ച യുവാവിനെതിരെ എൻ ഐ എ യ്ക്ക് പരാതി നൽകി . കാസർകോട് ബന്തടുക്ക ഏണിയാടി സ്വദേശി ആഷിക്കെതിരെയാണ് ബേഡകം പൊലീസിലും , എൻഐഎ ക്കും പരാതി നൽകിയത് .

കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണ ഘടന വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം നില നിൽക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും രാജ്യ വിരുദ്ധ നടപടി ഉണ്ടായിരിക്കുന്നത് .

സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് പ്രതിഷേധം ശക്തമാണ് . ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് ആശംസകൾ നേരുന്നതിനു പകരമാണ് പാകിസ്ഥാനു ആശംസകൾ നേർന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത് . അതേ സമയം കശ്മീർ വിഷയത്തിൽ പ്രതിഷേധസൂചകമായി തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ പിക്ചർ കറുപ്പാക്കി മാറ്റിയ ഇമ്രാൻ ഖാന്റെ അക്കൗണ്ടിൽ ഇന്ത്യക്കാരുടെ പ്രതിഷേധ കമന്റുകളാണ് .

Recent Post


Related News


National Vision News