National Vision News
 

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ആധാറുമായി ബന്ധിപ്പിക്കണെമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

National Vision News 05:41 PM National News

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ആധാറുമായി ബന്ധിപ്പിക്കണെമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. കള്ളവോട്ട് തടയുന്നതിനും ഇരട്ട വോട്ട് തടയുന്നതിനും തിരിച്ചറിയല്‍ രേഖയെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഗുണകരമാകുമെന്ന് കമ്മീഷന്‍ പറയുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേതഗതി വരുത്തണമെന്നും കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2016 ല്‍ എ.കെ ജോതി തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതയേറ്റതിന് ശേഷമാണ് തിരിച്ചറിയല്‍ രേഖയും ആധാറുമായി ബന്ധിപ്പിക്കണമെന്ന ചര്‍ച്ച ശക്തമായത്. നിലവില്‍ രാജ്യത്തെ 32 കോടിയോളം ജനങ്ങള്‍ തെരഞ്ഞെടുപ്പ് രേഖയെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

2015 ല്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനായി ആധാറും തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കാന്‍ കമ്മീഷന്‍ പദ്ധതി കൊണ്ടുവന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ സുതാര്യതയ്ക്കല്ലാതെ മറ്റ്കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ പാടില്ലെന്നായിരുന്നു 2015 ല്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

Recent Post

National Vision News