National Vision News
 

മുത്വലാഖ് പരാതിയിൽ കേരളത്തിൽ ആദ്യ അറസ്റ്റ്

National Vision News 04:34 PM Local News

കോഴിക്കോട് ; മുത്വലാഖ് പരാതിയിൽ കേരളത്തിൽ ആദ്യ അറസ്റ്റ് . കോഴിക്കോട് മുക്കം ചുള്ളിക്കാപ്പറമ്പ് സ്വദേശി ഉസാമിനെയാണ് മുത്വലാഖ് നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത് . താമരശേരി കോടതിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ് . മുസ്ലീം വുമൺസ് ആക്ട് 2019 പ്രകാരമാണ് അറസ്റ്റ്.

2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വന്നത്. മുത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് ഇപ്പോൾ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് . പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നെങ്കിലും മുസ്ലീം സ്ത്രീകൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും , നീതി ലഭിക്കണമെന്നും അതിനാലാണ് മുത്വലാഖ് ബിൽ പാസാക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു .

Recent Post


Related News


National Vision News