National Vision News
 

കശ്മീരില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സമാധാനപരം.

National Vision News 01:39 PM National News

ശ്രീനഗര്‍: കശ്മീരില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സമാധാനപരം. എവിടേയും യാതൊരു വിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വ്യക്തമാക്കി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കശ്മീരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

പുല്‍വാമ, ബദ്ഗാം, അവന്തിപോര, ത്രാല്‍, ഗന്ധര്‍ബാല്‍, കുല്‍ഗാം, ബാരാമുള്ള ,ഷോപ്പിയാന്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സമാധാനപരമായി നടന്നെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Recent Post


Related News


National Vision News