National Vision News
 

ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് 1 വിട്ടയച്ചു.

National Vision News 07:50 AM World News

ടെഹ്‌റാന്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് 1 വിട്ടയയ്ക്കും. ജിബ്രാള്‍ട്ടര്‍ കോടതിയാണ് ഉത്തരവിറക്കിയത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ കപ്പല്‍ തിരിച്ചു നല്‍കില്ലെന്നാണ് ബ്രിട്ടന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണകടത്തുന്നു എന്നാരോപിച്ചാണ് ബ്രിട്ടണ്‍ ഗ്രേസ് 1 കപ്പല്‍ പിടിച്ചെടുത്തത്. കപ്പലില്‍ മൂന്ന് മലയാളികളുള്‍പ്പടെ 24 ഇന്ത്യക്കാരാണുണ്ടായിരുന്നത്.

കാസര്‍കോട് സ്വദേശി തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത്, മലപ്പുറം സ്വദേശി ജൂനിയര്‍ ഓഫീസര്‍ കെ.കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ എന്നിവരാണ് ഗ്രേസ് 1 ല്‍ അകപ്പെട്ട മലയാളികള്‍.


Recent Post


Related News


National Vision News