National Vision News
 

പെഹ്ലുഖാൻ കേസിൽ കുറ്റം ചുമത്തപ്പെട്ട ആറു പേരെയും കോടതി വെറുതെ വിട്ടു .

National Vision News 09:22 PM National News

ജയ്പൂർ ; പെഹ്ലുഖാൻ കേസിൽ കുറ്റം ചുമത്തപ്പെട്ട ആറു പേരെയും കോടതി വെറുതെ വിട്ടു . പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ ആറംഗ സംഘം അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം . രാജസ്ഥാനിലെ ആൾവാറിലെ വിചാരണകോടതിയാണ് പ്രതികളെ വെറുതെ വിട്ടത് .

കുറ്റം തെളിയിക്കാനോ , തെളിവുകൾ ഹാജരാക്കാനോ പൊലീസിനു കഴിഞ്ഞിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി .

രണ്ട് വർഷം മുൻപായിരുന്നു സംഭവം . ജയ്പൂരിൽ നിന്ന് കന്നുകാലികളുമായി ഹരിയാനയിലേക്ക് പോകുന്നതിനിടയ്ക്കാണ് പെഹ്ലുഖാന് മർദ്ദനമേറ്റത് . എന്നാൽ അത് പശുക്കടത്ത് ആരോപിച്ചാണെന്നായിരുന്നു പ്രചാരണം . ആകെ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

Recent Post


Related News


National Vision News