National Vision News
 

സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്

National Vision News 03:18 PM Local News

തിരുവന്തപുരം : ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച, ആലപ്പുഴ, എറണാകുളം , ഇടുക്കി, എന്നീ ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട് എന്നീ
ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചു.

റെഡ് അലേർ ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത ഏറും.

ചൊവ്വാഴ്ച കൊല്ലം ,പത്തനംതിട്ട, കോട്ടയം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും
ബുധനാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും,കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓഗസ്റ്റ് 13 ന് കാസര്‍ഗോഡ് ജില്ലയിലും 14 ന് എറണാകുളം ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിനുപുറമേ
ഓഗസ്റ്റ് 15 ന് മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 16 ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് പശ്ചിമ ബംഗാള്‍ ഒഡീഷ തീരത്തേയ്ക്ക് അടുത്തിട്ടുണ്ട്. ഇത് 48 മണിക്കൂര്‍ കൊണ്ട് ശക്തി പ്രാപിക്കാന്‍ ഇടയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.


Recent Post

National Vision News