National Vision News
 

ജമ്മു കശ്മീരിനെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടോം സുവോസി പരസ്യമായി ക്ഷമാപണം നടത്തി

National Vision News 02:55 PM World News

അമേരിക്ക: ജമ്മു കശ്മീരിനെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടോം സുവോസി പരസ്യമായി ക്ഷമാപണം നടത്തി. പരാമര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷമാപണം.

ആഗസ്റ്റ് 9ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിലാണ് ഇന്ത്യ പാകിസ്ഥാന്‍ വിഷയത്തില്‍ കശ്മീരിനെതിരെ മോശ പരാമര്‍ശം നടത്തിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് സാധ്യതയുള്ള ഒരു ഫ്ളാഷ് പോയിന്റാണ് കശ്മീര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാലത്തെ കശ്മീരിലെ നടപടികള്‍ മുമ്പത്തേക്കാളും ഉയര്‍ന്ന പിരിമുറക്കം സൃഷ്ടിക്കുമെന്നും നടപടികളില്‍ ആശങ്കയുണ്ടെന്നും ടോം സുവോസി കത്തില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശമാകുന്നതോടെ കശ്മീരികളുടെ അവകാശങ്ങള്‍ ഇല്ലാതാകുമെന്നും പുതിയ നിയന്ത്രണങ്ങള്‍ തീവ്രവാദത്തെ വര്‍ദ്ധിപ്പിക്കുമെന്നും സുവോസി കത്തില്‍ വ്യക്തമാക്കുന്നു.


Recent Post

National Vision News