National Vision News
 

കോട്ടയത്ത് നാഗമ്പടത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ സി.പി.എം പ്രാദേശിക നേതാവിന്റെ കയ്യേറ്റശ്രമം

National Vision News 12:39 PM Local News

കോട്ടയo : കോട്ടയത്ത് നാഗമ്പടത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ സി.പി.എം പ്രാദേശിക നേതാവിന്റെ കയ്യേറ്റശ്രമം. വെളളം ഉയര്‍ന്നപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ചോദ്യം ചെയ്താണ് സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കുനേരെ തിരിഞ്ഞത്.

കോട്ടയം സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാജി തോമസിന്റെ നേതൃത്വത്തിലുളള സംഘത്തെ ലോക്കല്‍ സെക്രട്ടറി സുരേഷ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത് . അസിസ്റ്റന്റ് എന്‍ജിനീയര്‍  ഷാജി തോമസ് ഗാന്ധിനഗര്‍ പൊലീസിന് പരാതി നല്‍കി. 




Recent Post

National Vision News