National Vision News
 

വയനാടും, മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും.

National Vision News 10:01 AM National News

തിരുവനന്തപുരം: കാലവര്‍ഷം കനത്ത നാശം വിതച്ച ദുരന്ത ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. വയനാടും, മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കുക.

മഴയുടെ ശക്തി കുറഞ്ഞത് രക്ഷാ പ്രവര്‍ത്തനം സുഗമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന ജില്ലാകലക്ടര്‍മാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. മണ്ണിടിച്ചില്‍ മേഖലയിലുള്ള മുഴുവനാളുകളെയും ഒഴിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കലക്ടര്‍മാരുടെ യോഗം വിളിച്ചത്

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു..

Recent Post


Related News


National Vision News